കൊച്ചി: ഉപയോഗ ശൂന്യമായി കിടന്ന പാറമടയിൽ ടിപ്പർ ലോറി വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഓടക്കാലി തലപുഞ്ചയ്ക്ക് സമീപമുള്ള പാറമടയിലാണ് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. കോതമംഗലം സ്വദേശി സച്ചു സജിൻ (26) ആണ് അപകടത്തിൽ മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പാറമടയിൽ മണ്ണ് അടിക്കുന്നതിനിടയിൽ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് പതിക്കുകയായിരുന്നു ഉണ്ടായത്. പെരുമ്പാവൂരിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പിഎൻ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയുണ്ടായി.
എന്നാൽ അതേസമയം വർഷങ്ങളായി ഉപയോഗ ശൂന്യമായ പറമടയിലെ വെള്ളത്തിൽ ഇറങ്ങിയ സേനാംഗങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളത്തിൽ രാസമാലിന്യം കലർന്നിരുന്നതിനാലാണ് പൊള്ളലേറ്റത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി ലോറി ഉയർത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു ഉണ്ടായത്.
Post Your Comments