പൂനെ : പ്രമുഖ ടിക് ടോക്ക് താരം സാമിര്‍ ഗെയ്ക്‌വാദിനെ(22) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പൂനെ വാഘോളിയിലെ വീട്ടിലാണ് സാമിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെത്തിയ ബന്ധുവായ യുവതിയാണ് സാമിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ സാമിര്‍ സാരി ഫാനില്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമിര്‍ അസ്വസ്ഥനായിരുന്നെന്ന് മൃതദേഹം കണ്ട ബന്ധു പൊലീസിനോട് പറഞ്ഞു. തൂങ്ങിയ നിലയില്‍ കണ്ട സാമിറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ബന്ധുവായ യുവതി പറഞ്ഞു.
Post Your Comments