തിരുവനന്തപുരം∙ സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നുമൊക്കെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതെല്ലാം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അദ്ദേഹത്തിന്റെ വിദേശയാത്രകളുടെ എണ്ണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
സ്വര്‍ണക്കടത്ത് കേസുമായി ആരോപണമുയര്‍ന്നപ്പോള്‍ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പരിശോധനയില്‍ എന്തെങ്കിലും അവ്യക്തത കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. ആകെ 11 വിദേശയാത്രകളാണ് നടത്തിയതെന്നാണ് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാല്‍ , 21 തവണ സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുണ്ടെന്നാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്.
2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയും പോയിട്ടുണ്ട്. പതിനൊന്നില്‍ രണ്ടു തവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയില്‍ നിന്ന് ചിലവാക്കിയെന്നും വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയ മറുപടിയില്‍ പറയുന്നു.
read also: ‘മരണത്തോട് മല്ലടിച്ചു’, ‘സഞ്ചാരി’ യിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര അതീവ ഗുരുതരാവസ്ഥയില…
ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ കണക്കനുസരിച്ച് സ്പീക്കര്‍ ദുബായില്‍ മാത്രം 21 തവണ എത്തിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഇറങ്ങിയതാണ്. നാലുതവണത്തെ യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള യാത്രകളുടെ ചിലവിനെക്കുറിച്ച് വിശദീകരണമില്ല.
Post Your Comments