Latest NewsKeralaNattuvarthaNewsIndiaCrime

അയ്യേ… എന്തൊരു വൃത്തികേട്! ഇങ്ങനെയാണോ റൊട്ടി ഉണ്ടാക്കുന്നത്? അറപ്പുളവാക്കി പാചക്കാരൻ്റെ പ്രവൃത്തി

മീററ്റ്: വിവാഹച്ചടങ്ങിൽ വിളമ്പേണ്ട ഭക്ഷണത്തിൽ തുപ്പിയ പാചകക്കാരനെ പിടികൂടി പൊലീസ്. പാചകത്തിനിടെ മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശിയായ സൊഹൈല്‍ ആണ് വൃത്തിയില്ലാതെ ഭക്ഷണം ഉണ്ടാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിന് മീററ്റിലെ അരോമ ഗാര്‍ഡനില്‍ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. മാവ് കുഴച്ച്‌ പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതില്‍ തുപ്പിയത്. ഇത് ഇടയ്ക്ക് ആവർത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Also Read:യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു

ഇത് തുടർന്നപ്പോഴാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളിലൊരാള്‍ ഇയാളുടെ പ്രവൃത്തി വിഡിയോയില്‍ പകര്‍ത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. ഇതേതുടര്‍ന്ന് ഇയാളെ കണ്ടുപിടിക്കണമെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും ശക്തമായ ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button