ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 6,971 പേർ മഹാരാഷ്ട്രയിലും 2212 പേർ കേരളത്തിലുമാണ് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 78.31 ശതമാനം മരണങ്ങളും 5 സംസ്ഥാനങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 35 പേരും കേരളത്തിൽ 16 പേരും മരിച്ചു. പഞ്ചാബിൽ 6 പേരും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 5 പേർ വീതവും രോഗം ബാധിച്ചു മരിച്ചിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,20,216 പരിശോധനകളാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 21.15 കോടി (21,15,51,746) കടന്നു. രാവിലെ 8 മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം 2,32,317 സെഷനുകളിലായി 1,11,16,854 ഗുണഭോക്താക്കൾ വാക്‌സിൻ സ്വീകരിച്ചു. 63,97,849 ആരോഗ്യപ്രവർത്തകർ ആദ്യ ഡോസും 9,67,852 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു. 37,51,153 മുന്നണിപ്പോരാളികൾ ഒന്നാം ഡോസും സ്വീകരിച്ചു കഴിഞ്ഞു.
Post Your Comments