മസ്‍കത്ത്: കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ യാത്രകൾ ഒഴിവാക്കണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി. ഒഴിച്ചുകൂടാനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിദേശ യാത്രകൾ നടത്താനായി സാധിക്കൂവെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാകുന്നു.
തിങ്കളാഴ്‍ച 330 പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,692 ആയി ഉയർന്നു. ഇന്ന് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവയടക്കം 1555 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആകെ രോഗികളില്‍ 1,30,848 പേരാണ് രോഗമുക്തരായത്.
94 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 171 പേര്‍ക്കാണ് ആശുപത്രികളില്‍ ചികിത്സ നല്‍കുന്നത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 59 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ് കഴിയുന്നത്.
Post Your Comments