CinemaMollywoodLatest NewsKeralaNewsEntertainment

കല്യാണി പ്രിയദർശൻ നായികയാകുന്ന ‘തല്ലുമാല’യിൽ നിന്നും ആഷികും റിമയും പിന്മാറിയതിൻ്റെ കാരണം?

ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാൻ ആയിരുന്നു തീരുമാനം

ടൊവിനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ‘തല്ലുമാല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ‘ലവ്’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന സംവിധായകനാണ് താനെന്ന് തെളിയിക്കാൻ ഖാലിദ് റഹ്മാന് സാധിച്ചിട്ടുണ്ട്. കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രമാണ് ‘തല്ലുമാല’. വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നിവയാണ് കല്യാണിയുടെ മുൻ ചിത്രങ്ങള്‍.

Also Read: ദൃശ്യം മോഡൽ’ ഹിന്ദിയിലും നടപ്പാക്കി ഡോക്ടർ

‘തല്ലുമാല’ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്ന കാസ്റ്റ്, നിർമാതാവ് ഒന്നുമല്ല ഇപ്പോൾ ഉള്ളത്. നേരത്തേ ടൊവിനോ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹ്‌സിന്‍ പരാരി ‘തല്ലുമാല’ സംവിധാനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിംങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാനും ആയിരുന്നു തീരുമാനം. എന്നാൽ, മറ്റ് ചില സിനിമകളുടെ തിരക്ക് മൂലം ആഷിഖ് അബുവും റിമയും ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും പിന്നീട് ആഷിക് ഉസ്മാൻ ‘തല്ലുമാല’ ഏറ്റെടുക്കുകയുമായിരുന്നുവെന്നാണ് സോഷ്യൽ മീഡിയകളിൽ ആരാധകർ വിഷയത്തോട് പ്രതികരിക്കുന്നത്. മുഹ്സിൻ പരാരിക്ക് പകരം ഖാലിദ് റഹ്മാനും എത്തി. നിർമ്മാതാക്കൾ പിന്മാറിയതോടെ സൗബിനും ചിത്രത്തിൽ നിന്നും ഒഴിവായി. പകരം ഷറഫുദ്ദീന്‍ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button