ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പത്തൊൻപത് ലക്ഷം കടന്നിരിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 24.77 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. അമേരിക്കയിൽ രണ്ട് കോടി എൺപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇതിൽ 5.11 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.47 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.2.46 ലക്ഷം പേർ മരിച്ചു.റഷ്യയിൽ 41 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലും 41 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേർ മരിച്ചു.
Post Your Comments