
തിരുവനന്തപുരം : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്കെതിരെ വിമർശനവുമായി സിപിഎം. കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ട് വന്ന ആസിയാന്‍ കരാര്‍ ആണെന്ന് സിപിഎം ആരോപിച്ചു. രാഹുല്‍ ഗാന്ധിയാണ് സംസ്ഥാനത്തെ കര്‍ഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരന്‍ എന്നും സിപിഎം ആരോപിച്ചു.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത് 3,300 കോടി രൂപയുടെ പദ്ധതികൾ
വയനാട് നടന്ന ട്രാക്ടര്‍ റാലിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് തുടക്കമായത്. ദില്ലിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയാണ് റാലി സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
Post Your Comments