KeralaLatest NewsNews

‘റാങ്കെത്രയാ…ഒ! ഒരു പത്തുവർഷം കഴിഞ്ഞാലും താങ്കൾക്ക് ജോലികിട്ടില്ല’ സമരത്തിലിരിക്കുന്നയാളോട് മന്ത്രി

കടകം പള്ളിയുമായുള്ള ചർച്ച ഏകപക്ഷീയമെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം : പി.എസ്.സി വിവാദവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ സമരക്കാരോട് റാങ്കെത്രയെന്നും ഒരു പത്തുവർഷം കഴിഞ്ഞാലും താങ്കൾക്ക് ജോലി കിട്ടില്ലെന്നും പറഞ്ഞ മന്ത്രിയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്നും ചർച്ച നിരാശാജനകമാണെന്നും സമരം നടത്തുന്ന ഉദ്യോഗാർഥികളുടെ നേതാവ് ലയ രാജേഷ്.

സെക്രട്ടറിയേറ്റിന് മുന്നിൽ അനധികൃതനിയമനത്തിനെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി രാവിലെ നടത്തിയ ചർച്ചയാണ് ഉദ്യോഗാർഥികളെ നിരാശപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച എൽ.ജി.എസ് ഉദ്യോഗാർഥികളുടെ ആവശ്യത്ത തുടർന്ന് മന്ത്രി കാണാൻ സമയം അനുവദിക്കുകയായിരുന്നു.

അനൂകൂലമായ സമീപനമല്ലാതതുകൊണ്ടു തന്നെ മന്ത്രിയുടെ സമീപനം വിഷമിപ്പിച്ചുവെന്ന് മന്ത്രിയുടെ പേര് വെളിപെടുത്താതെ ലയരാജേഷ് പറഞ്ഞു. മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടെ വ്യക്തിപരമായ ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുകയായിരുന്നു. താങ്കൾക്ക് ഇക്കാലയളവിൽ പോലും ജോലി ലഭിക്കില്ലെന്നും പിന്നെയെന്തിനാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണമെന്ന് ലയ രാജേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.അനുകൂലനിലപാട് സർക്കാർ ഭാഗത്ത് നിന്നുണ്ടാകാതപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്ന ഉദ്യോഗാർഥികൾ പറഞ്ഞു.

നാലാഴ്ചയായി തുടരുന്ന സമരത്തിന്റെ സത്യാവസ്ഥ മന്ത്രി പോലും മനസിലാക്കാതത് ഖേദകരമാണ്. സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന സമരമെന്ന മുൻവിധിയോടെയാണ് മന്ത്രി പ്രതികരിച്ചത്. എന്നാൽ ഇത് സർക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്ന് മന്ത്രി മനസിലാക്കണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. മന്ത്രിയോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി തലത്തിൽ തിങ്കളാഴ്ച യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലേയും സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി

അതേസമയം, സെക്രട്ടറിയേറ്റുപടിക്കൽ ഉദ്യോഗാർഥികൾ തുടരുന്ന സമരം  ഒരുമാസം പൂർത്തിയാവുകയാണ്.  സമരം തീർക്കാൻ സി.പി.എം.
സംസ്ഥാന കമ്മിറ്റിയോഗം സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും സർക്കാർ തലത്തിൽ നടപടിയില്ലാതത് സമരം തുടരാൻ ഉദ്യോഗാർഥികളെ നിർബന്ധിതരാക്കുകയാണ്.‌

shortlink

Post Your Comments


Back to top button