KeralaLatest NewsNews

100 ദിവസത്തിലേറെയായി ജയിലില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തളളി

ഒക്ടോബര്‍ 29 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റുചെയ്തത്.

ബംഗളൂരു: ലഹരി മരുന്ന് കേസിൽ സാമ്പത്തിക ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബിനീഷ് കോടിയേരിക്ക് തലവേദനയായത് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം സമർപ്പിച്ച കുറ്റപത്രമാണ്. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് രണ്ടാം തവണയും ബിനീഷിന്റെ അപേക്ഷ തള്ളിയത്.

100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് ബിനീഷ്. നാളെ ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും.

read also:രാജ്യസഭ തെരഞ്ഞെടുപ്പ് : തകർപ്പൻ വിജയവുമായി ബിജെപി

ഒക്ടോബര്‍ 29 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും ഇഡി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button