Latest NewsIndiaNewsCrime

അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്​.എഫിനു നേരെ വെടിയുതിർത്തു

ന്യൂഡൽഹി: പശ്​ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ്​ അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്​.എഫ്​ ജവാൻമാർക്കു നേരെ വെടിയുതിർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കൂച്ച്​ബെഹാർ ജില്ലയിൽ തിങ്കളാഴ്​ച രാവിലെ 5.30നാണ്​ സംഭവം ഉണ്ടായിരിക്കുന്നത്. കള്ളക്കടത്തുകാർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്.

ഇന്ത്യയിൽ നിന്ന്​ ബംഗ്ലാദേശിലേക്ക്​ കന്നുകാലി കള്ളക്കടത്ത്​ ജവാൻമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഉണ്ടായത്. സംഘത്തിൽ ബംഗ്ലാദേശ് ഭാഗത്ത് 20-25 പേരും ഇന്ത്യൻ ഭാഗത്ത് 18 – 20 പേരുമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിലേക്ക് കാലികളെ കടത്തുകയായിരുന്നു ഇവർ.

ഇവരെ കണ്ണീർവാതകം ഉപയോഗിച്ച്​ പിരിച്ചുവിടാൻ ബി.എസ്.എഫ് ശ്രമിക്കുകയുണ്ടായി. ഈ സമയം കള്ളക്കടത്തുകാർ തിരികെ വെടിയുതിർക്കുകയായിരുന്നു ഉണ്ടായത്. ഇതോടെ ബി.എസ്​.എഫ്​ തിരിച്ചും വെടിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button