പാലക്കാട്: പാലക്കാട് മൈലം പുള്ളിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ പൊലീസുകാരനായ ഹുസൈൻ ബാബുവാണ് അപകടത്തിൽ മരിച്ച ഒരാൾ. മാന്നാർ സ്വദേശിയായ സുരേഷ് ബാബു ആണ് അപകടത്തിൽ മരിച്ച മറ്റൊരാൾ. ഇയാൾ 49 വയസ്സായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments