ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും സോണിയ ആരോപിച്ചു.
Read Also : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ്
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളിന് ലിറ്ററിന് 100 രൂപ നല്‍കണം. ഡീസല്‍ വില കൂടിയത് ലക്ഷക്കണക്കിന് കര്‍ഷകരെ ദുഃഖത്തിലാക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുള്ളതിന്റെ പകുതി തുക മാത്രമാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിനുള്ളത്. പെട്രോളിന് 33 രൂപയും ഡീസലിന് 32 രൂപയുമാണ് എക്സൈസ് ഡ്യൂട്ടിയായി പിരിക്കുന്നത്. ഇന്ധനങ്ങളുടെ അടിസ്ഥാന വിലയേക്കാള്‍ അധികമാണിത്. എക്സൈസ് നികുതി കുറച്ച് ഇന്ധനവില കുറയ്ക്കണമെന്നും സോണിയ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
Post Your Comments