തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം സംബന്ധിച്ച് പുതിയ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയേക്കും. ധാരണാപത്രം അടക്കമുള്ള വിവാദ വിഷയങ്ങള്‍ പുനഃപരിശോധിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
Read Also : ഇന്ധനവില സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രം , അതനുസരിച്ച് രാജ്യം മുഴുവന്‍ ഒറ്റവില
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. വിവാദത്തില്‍ തനിക്കുള്ള കടുത്ത അമര്‍ഷം മുഖ്യമന്ത്രി രേഖപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി സര്‍ക്കാര്‍ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ധാരണാപത്രം, ഭൂമി അനുവദിയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വിവാദ വിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments