കൊൽക്കത്ത : പെട്രോൾ-ഡീസൽ വില വർദ്ധനവിനെ ചെറുക്കാൻ പുതിയ നീക്കവുമായി മമതാ ബാനർജി. പശ്ചിമ ബംഗാൾ സംസ്ഥാനതലത്തിൽ ഈടാക്കുന്ന ഇന്ധന നികുതിയിൽ നിന്നും ഒരു രൂപയാണ് കുറച്ചിരിക്കുന്നത്.
Read Also : കോവിഡിനെ പ്രതിരോധിക്കാൻ ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുമായി ഗവേഷകർ
“പശ്ചിമബംഗാൾ സംസ്ഥാനതലത്തിൽ ഇന്ധന നികുതിയിൽ കുറവ് വരുത്താൻ തീരുമാനമെടുത്തിരിക്കുന്നു. ഒരു രൂപ നികുതി ഇനത്തിൽ കുറയ്ക്കാനാണ് തീരുമാനം. ജനങ്ങളോട് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് പ്രകടമാക്കുന്നത്. കേന്ദ്രസർക്കാർ നിലവിൽ പെട്രോളിന് ലിറ്ററിന് 32.90 രൂപയാണ് നികുതിയായി ചുമത്തുന്നത്”, സംസ്ഥാന ധനകാര്യ സെക്രട്ടറി അമിത് മിത്ര അറിയിച്ചു.
ഇന്ധന വിലയിൽ സംസ്ഥാനങ്ങൾ നികുതി കുറച്ച് പരിഹാരം കാണണമെന്ന കേന്ദ്ര നിർദ്ദേശം ആദ്യം എതിർത്ത മമത ബാനർജി തെരഞ്ഞെടുപ്പിലെ ശക്തമായ ജനവികാരത്തെ ഭയന്നാണ് നികുതി കുറയ്ക്കാൻ തീരുമാനം എടുത്തിരിക്കുന്നത്.
Post Your Comments