Latest NewsIndiaNews

കൊറോണ വ്യാപനം : രാഷ്ട്രീയ, മത സാമൂഹിക സമ്മേളനങ്ങള്‍ക്ക് വിലക്ക്

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാഷ്ട്രീയ, മത സാമൂഹിക സമ്മേളനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കൊറോണ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read Also : കോവിഡിനെ പ്രതിരോധിക്കാൻ ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുമായി ഗവേഷകർ

ജനങ്ങളെല്ലാവരും മാസ്‌ക് ധരിയ്ക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ജനങ്ങള്‍ പുറത്തിറങ്ങിയാല്‍ മതി. പരമാവധി വീട്ടില്‍ തന്നെ ഇരിയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ അവരുടെ കുടുംബം പോലും ഉപേക്ഷിച്ച് കൊറോണയ്ക്കെതിരെ പോരാടി. അവരുടെ ത്യാഗം വെറുതെയാകരുതെന്നും അതിനായി പ്രയത്നിക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുകയാണ്. കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടോയെന്ന് എട്ട് മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button