Latest NewsKeralaNattuvarthaNewsIndiaCrime

വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനൊപ്പം കൂടി; 8 മാസം കഴിഞ്ഞപ്പോൾ കാമുകന് മടുത്തു, ഒടുവിൽ കൊലപാതകം

കുമളിയിൽ കാമുകൻ്റെ കുത്തേറ്റ് യുവതി മരിച്ചു. കുമളി താമരകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് കാമുകൻ്റെ കുത്തേറ്റ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം.

Also Read:കോഴിക്കോട് യുവതി കിണറ്റിൽ വീണ് ദാരുണാന്ത്യം

ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനായ ഈശ്വരനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. എട്ട് മാസത്തോളമായി ഒരുമിച്ചാണ് താമസം. ഇതിനിടയിൽ കാമുകൻ റസിയയുടെ ആദ്യബന്ധത്തിലെ കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ, ഇരുവരും തമ്മിൽ ദിവസവും വഴക്കായി. ഉപദ്രവത്തിനിരയായ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നൽകുകയും ചെയ്തിരുന്നു.

വഴക്കും ബഹളവും സ്ഥിരമായതോടെ മൂന്ന് ദിവസങ്ങൾക്ക് മുൻപ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. പകമൂത്ത കാമുകൻ ഈ വീട്ടിലേക്ക് റസിയയെ തേടിയെത്തുകയായിരുന്നു. രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരന്‍ ഇവരെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ വാഗമണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button