ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ ഈ മാസം 23ന് പ്രഖ്യാപിച്ചിട്ടുള്ള സമരത്തിൽ നിന്ന് പിന്മാറണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. സമരം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. ജീവനക്കാരുടെ സംഘടനകളുമായി നാളെ സിഎംടി ചർച്ച നടത്തുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസി സ്വകാര്യവത്ക്കരണത്തിനെതിരെയും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് കെഎസ്ആർടിസിയിൽ പണിമുടക്കിന് ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് തീരുമാനിച്ചു.
Post Your Comments