കേരളം കൊവിഡ് കേസുകൾ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും രോഗ വ്യാപനവും കൊവിഡ് മൂലമുണ്ടാകുന്ന മരണങ്ങളും പിടിച്ചു നിർത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. കേരളത്തിൽ കൊവിഡ് പരിശോധനകൾ കുറഞ്ഞിട്ടില്ലെന്നും അരോഗ്യ മന്ത്രി പറഞ്ഞു.
ഇത്രയും ജന സാന്ദ്രതയുള്ള സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുമ്പോളും മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞു. ഈ സമയങ്ങളിലെല്ലാം ആശുപത്രികളെല്ലാം സജ്ജമാക്കി 100 കണക്കിന് പുതിയ ഐസിയു യൂണിറ്റുകൾ തുടങ്ങി. വെന്റിലേറ്റർ സൗകര്യം ഒരുക്കി. കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ സപ്ലൈ ലഭ്യമാക്കി. ഇതിന്റെയൊക്കെ ഫലമായാണ് കേസുകൾ വർധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞു വരുന്നതെനന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപരനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു.
Post Your Comments