Latest NewsKeralaNews

കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് പിതാവിനോട് വിശദീകരണം ചോദിച്ചയാളാണ് കോണ്‍ഗ്രസ് വേദിയിലിരിക്കുന്നത്; ഷമ്മി തിലകന്‍

സിനിമ സംഘനടയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്​. കമ്മ്യൂണിസ്റ്റാണ്​ എന്ന്​ പരസ്യമായി പറഞ്ഞതിന്​ പിതാവ്​ തില​കനോട്​ വിശദീകരണം ചോദിക്കുകയും പുറത്താക്കുകയും ചെയ്​തയാളാണ്​ കോൺഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്ന്​ ഷമ്മി തിലകൻ ഇടവേള ബാബുവിനെ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………….

#ഞാൻ_കമ്മ്യൂണിസ്റ്റാണ്..!

എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാൻ_കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!

https://www.facebook.com/shammythilakanofficial/posts/268949257933652

shortlink

Related Articles

Post Your Comments

Related Articles


Back to top button