കൽപ്പറ്റ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ ഇറക്കുമതി ചെയ്യുന്ന രീതി തുടരാൻ സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യാനാണെങ്കിൽ പിന്നെ വയനാട്ടിലുള്ള നേതാക്കൾക്ക് എന്താണ് വിലയെന്നും ചോദ്യമുയരുന്നു. വയനാട് ഡിസിസി പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. കൽപ്പറ്റയിലെ ഡിസിസി ഓഫീസായ രാജീവ് ഭവന് മുന്നിലാണ് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്യുന്നത് നിർത്തുക, അല്ലെങ്കിൽ ഡിസിസിയെ പിരിച്ചു വിടുക എന്നാണ് പ്രിന്റ് ചെയ്ത പോസ്റ്ററുകളിലുള്ളത്. വയനാട് ജില്ലയ്ക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കണ്ടുവരുന്ന കാഴ്ചയാണ്. ഇതിനെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്. സമാനമായ രീതിയിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതും വിജയിച്ചതും.
Post Your Comments