റിയാദ്: തിരുവനന്തപുരം ആറ്റിങ്ങൽ തോന്നക്കൽ സ്വദേശി പുതുവൽവിള വീട്ടിൽ മുഹമ്മദ് ഇസ്മാഇൗൽ (58) സൗദിയിൽ മരിച്ചു. റിയാദിൽ നിന്ന് 560 കിലോമീറ്റർ അകലെ സുലെയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
പിതാവ്: ഇബ്രാഹീം. മാതാവ്: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി. മക്കൾ: അൻസി, അൻസാർ, അസി. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുെലയിലെ സാമൂഹിക പ്രവർത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂർ എന്നിവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ യൂനുസ് കൈതക്കോടൻ, ഇസ്ഹാഖ് താനൂർ എന്നിവർ രംഗത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സുലെയിലിൽ ഖബറടക്കും.
Post Your Comments