കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 5 യാത്രക്കാരില്‍നിന്ന് 2.9 കോടി രൂപയുടെ 4377 ഗ്രാം സ്വര്‍ണം ഡിആര്‍ഐ, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് എന്നിവര്‍ ചേര്‍ന്നു പിടികൂടി.
Read Also : കാശ്മീരിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി എന്‍. മുസ്തഫ (45), കോഴിക്കോട് സ്വദേശി ദിലുലാല്‍ (33), കാസര്‍ഗോട് സ്വദേശി നാഷാദ് ഇബ്രാഹിം (45), മലപ്പുറം സ്വദേശി കെ.റിയാസ് (32) എന്നിവരില്‍നിന്ന് ഡിആര്‍ഐ സംഘവും ദുബായില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശി പി. നിജാല് (25) എന്ന യാത്രക്കാരനില്‍നിന്ന് എയര്‍കസ്റ്റംസ് ഇന്റലിജന്‍സുമാണ് സ്വര്‍ണം പിടികൂടിയത്.
നാലു പേരില്‍നിന്ന് 3791 ഗ്രാം സ്വര്‍ണമിശ്രിതമാണു കണ്ടെത്തിയത്. ഇതില്‍നിന്ന് 3427.7 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇവയ്ക്കു മാത്രം വിപണിയില്‍ 1.63 കോടി രൂപ വില ലഭിക്കും. നിജാലില്നിന്ന് 45.41 ലക്ഷം രൂപയുടെ 950 ഗ്രാം സ്വര്‍ണമാണു കണ്ടെത്തിയത്.
Post Your Comments