KeralaCinemaMollywoodLatest NewsNewsEntertainment

ദൃശ്യം കോമഡി സ്കിറ്റിൽനിന്ന് ദൃശ്യം 2 ലേക്ക്: ജീത്തു ജോസഫിന്റെ കണ്ടെത്തലിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസായ ദൃശ്യം 2 മികച്ച പ്രതികരണം നേടുമ്പോൾ ആദ്യഭാഗത്തിന്റെ കോമഡി സ്കിറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സിനിമയുടെ ഒന്നാം ഭാഗത്തിന്റെ സ്പൂഫ് സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്ത് തകർപ്പൻ കോമഡിയിലൂടെ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. ആ സ്കിറ്റിൽ അഭിനയിച്ച പ്രമുഖ കോമഡി താരങ്ങളായ സുമേഷ് ചന്ദ്രൻ, അജിത് കൂത്താട്ടുകുളം, രാജേഷ് പരവൂർ എന്നിവരെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ജീത്തു ജോസഫ് കാസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടാം ദൃശ്യത്തിൽ ജോർജ്കുട്ടിക്കെതിരെ നിർണ്ണായകമായ മൊഴി നൽകുന്ന ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജിത് കൂത്താട്ടുകുളം, സ്കിറ്റിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അഭിനയിച്ചത്. കോമഡിക്കൊപ്പം ക്യാരക്ടർ വേഷങ്ങളിൽ തിളങ്ങാനും റേഞ്ചുള്ള നടനാണ് താനെന്ന് തെളിയിച്ച അജിത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

സിനിമയിൽ കഥാ പുരോഗതിയിൽ നിർണ്ണായകമായ മാറ്റം സംഭവിക്കുന്ന സാബുവെന്ന കള്ളുകുടിയനെ അവതരിപ്പിച്ച സുമേഷ് ചന്ദ്രൻ, സ്കിറ്റിൽ കേസ് അന്വേഷണത്തിനെത്തുന്ന സി.ബി.ഐയുടെ ഒപ്പമുള്ള ഉദ്യോഗസ്ഥയായിരുന്നു അഭിനയിച്ചത്. സിനിമയിൽ തഹസിൽദാരുടെ വേഷം അവതരിപ്പിച്ച രാജേഷ് പറവൂരാണ് സ്കിറ്റിൽ സി.ബി.ഐ സേതുരാമയ്യരായത്.

ദൃശ്യത്തിന്റെ സ്കിറ്റിൽ അഭിനയച്ചവർക്ക് അതേ സിനിമയുടെ രണ്ടാം ഭാഗത്തിൽ പ്രാധാന വേഷങ്ങൾ നൽകിയ സംവിധായകൻ ജീത്തു ജോസഫിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button