തിരുവനന്തപുരം: മോഹന്‍ലാലിന്റെ ദൃശ്യം 2 സിനിമ അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവത്ക്കരിക്കുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ഇത് ഒരു ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ലെന്നും സിനിമയില്‍ യുക്തിയില്ലാത്ത പലതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് ദൃശ്യം 2 വിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Read Also : ഒ.ടി.ടി. പ്ലാറ്റുഫോമുകൾ നല്ലതോ? ദൃശ്യം 2 വിജയമായതിന് പിന്നിൽ ഡിജിറ്റൽ ഇന്ത്യ? അഭിപ്രായങ്ങൾ ശ്രദ്ധിക്കാം
സംവിധായകന്‍ ജീത്തു ജോസഫിനെയും ഹരീഷ് തന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. ‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്ന് ഐ.ജി, ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പൊലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ച് കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പൊലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചതെന്നും ഹരീഷ് ആരോപിക്കുന്നു.
പൊലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേയ്ക്ക് സ്റ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്നത് ക്രൈം കുറയ്ക്കാന്‍ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്‌കളങ്ക ഊളകള്‍ ഏറെയുള്ള കാലത്താണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്. സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമമാണ് സിനിമ. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു
നോക്കണമെന്നും ഹരീഷ് പറയുന്നു.
Post Your Comments