തൃശൂര്‍ : കറുത്ത മാസ്ക് ധരിച്ച് പി.എസ്.സി പരീക്ഷ എഴുതാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. പി.എസ്.സി റാങ്ക് പട്ടിക അവഗണിച്ച് പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാര്‍ നയത്തിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണിത്.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
നാല് ഘട്ടങ്ങളിലായി പി.എസ്.സി നടത്തുന്ന പത്താംതരം പ്രിലിമിനറി പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുക. ശനിയാഴ്ചയും ഫെബ്രുവരി 25, മാര്‍ച്ച് ആറ്, 13 തീയതികളിലും നടക്കുന്ന പരീക്ഷകളിലാണ് കറുത്ത മാസ്ക് ധരിക്കാന്‍ തീരുമാനം. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (എല്‍.ജി.എസ്), ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (എല്‍.ഡി.ഡി), അസി. സെയില്സ്മാന് (എ.എസ്.എം), സ്റ്റോര്‍ കീപ്പര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികളിലേക്കാണ് പ്രിലിമിനറി പരീക്ഷ നടത്തുന്നത്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്ക് വിലക്കിയ സാഹചര്യത്തിലാണ് പ്രതീകാത്മക പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തുവരുന്നത്. വിവിധ റാങ്ക് ഹോള്‍ഡേഴ്സ് സംഘടനകള്‍ സംയുക്തമായാണ് ആഹ്വാനവുമായി രംഗത്തുവന്നത്.
Post Your Comments