ആഴക്കടൽ മത്സ്യബന്ധന കരാറിന് പിന്നിൽ വൻ അഴിമതിയെന്ന് കാട്ടി വിജിലൻസിൽ പരാതി. കളമശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നൽകിയിരിക്കുന്നത്. കരാറിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടുന്നു. കരാർ ഒപ്പിടുന്നതിന് മുൻപ് ഗ്ലോബൽ ടെൻഡർ വിളിക്കുകയോ താൽപര്യപത്രം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിതെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.
കേരള മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. വിദേശ കുത്തകകളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കും. കരാറികളോ ടെൻഡറുകളോ ക്ഷണിക്കാതെ കമ്പനിയുമായി കരാറുണ്ടാക്കുകയും. ആ കമ്പനി ഒരു ഉപ കമ്പനി രൂപീകരിച്ചു. 10 വർഷം മാത്രം മൂലധനമുള്ള കമ്പനി മൂന്ന് വർഷം മുമ്പാണ് രൂപീകരിച്ചത്. കമ്പനിയെയും സംശയ ദൃഷ്ടിയോടെ കാണണമെന്ന് പരാതിയിൽ പറയുന്നു. ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയ നടപടി വ്യവസായ വകുപ്പാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്താനാകില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇങ്ങനെയൊരു കരാർ ഇല്ലെന്ന നിലപാടിലാണ് ഫിഷറീസ് മന്ത്രിയുടെയുള്ളവർ. എന്നാൽ, 2018 ൽ ഫിഷറീസ് നയത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് തൊട്ടു പിന്നാലെയാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാർ ഉണ്ടായത്.
Post Your Comments