![rape-arrest](/wp-content/uploads/2020/09/rape-arrest.jpg)
മണ്ണാർക്കാട് : പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തച്ചമ്പാറ പഞ്ചായത്ത് മുതുകുർശ്ശി വാക്കോടൻ കണിവയലിൽ വീട്ടിൽ കെ കെ തോമസ് (60) ആണ് അറസ്റ്റിലായത്. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലത്തൂർ ജയിലേക്ക് അയച്ചു.
Read Also : അശ്വാരൂഢ ദേവിയെ ഇങ്ങനെ ഭജിച്ചാല്‍
വാക്കോടൻ പത്താം വാർഡ് കോൺഗ്രസ് പ്രസിഡന്റും പ്രാദേശിക നേതാവുമാണ് തോമസ്. ഇയാളുടെ ബന്ധുവും അയൽവാസിയുമാണ് പെൺകുട്ടി. ജനുവരി 29 നും ഫെബ്രുവരി 18 നും തോമസ് പീഡനത്തിനിരയാക്കിയതായി കുട്ടി മജിസ്‌ട്രേറ്റിന് മുൻപിൽ മൊഴി നൽകിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ചുമത്തിയാണ് തോമസിനെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments