Latest NewsKeralaNewsCrime

ബേക്കറി ഉടമയ്‌ക്ക് നേരെ ഗുണ്ടാ ആക്രമണം; കടയിൽ കയറി കുത്തിപരിക്കേൽപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് ബേക്കറി ഉടമയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. കടയിൽ അതിക്രമിച്ച് കയറിയ സംഘം ബേക്കറി ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചു. സിആർപിഎഫ് ജംഗ്ഷനിൽ ബേക്കറി നടത്തുന്ന സജാദിനാണ് കുത്തേറ്റത്. ഗുണ്ടകൾ ആവശ്യപ്പെട്ട പണം നൽകാത്തതാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനവാസും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. പണം ആവശ്യപ്പെട്ട് കടയിൽ എത്തിയ ഇവരോട് തരാൻ കഴിയില്ലെന്ന് സാജാദ് പറയുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയിലും സാജാദ് വഴങ്ങില്ലെന്ന് കണ്ടതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

Read Also : ‘ഞങ്ങളെ വെല്ലുവിളിച്ച കെടി ജയകൃഷ്ണ്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണ് ഉള്ളത്‌’; കൊലവിളിയുമായി ഡിവൈഎഫ്‌ഐ

ആക്രമണത്തിൽ സാജാദിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കഴുത്തിനും, കൈയ്ക്കും പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button