കാസർഗോഡ് : കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര അവസാനിക്കുന്നതോടെ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. അഴിമതി വിരുദ്ധം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും എം.ടി.രമേശ് പറഞ്ഞു.
അതേസമയം പി.സ്.സി. ഉദ്യോഗാർത്ഥികളുടെ സമരം യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളുടെ സൃഷ്ടിയാണെന്നും എം.ടി.രമേശ് പറഞ്ഞു. 10 വർഷമായി താത്കാലികക്കാരെ നിയമിക്കാൻ സർക്കാരുകൾ മത്സരിക്കുകയായിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരുന്നത് സർക്കാരിൻ്റെ വീഴ്ചയാണെന്നും എം.ടി.രമേശ് വ്യക്തമാക്കി.
Read Also : 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം യുവാവ് അറസ്റ്റിൽ
ചർച്ചയ്ക്ക് സർക്കാർ തയ്യാറാവാത്തത് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധമായതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകൾക്ക് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ അനുമതി നൽകിയത് നിയമ വിരുദ്ധമായാണ്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ജനാധിപത്യത്തിലേക്ക് ഇറങ്ങിവരണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
Post Your Comments