ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച അഞ്ചിന കർമ്മപദ്ധതിയെ വാനോളം പുകഴ്ത്തി അയൽരാജ്യങ്ങൾ. വെർച്വൽ യോഗത്തിലാണ് ഇന്ത്യക്കും നരേന്ദ്രമോദിക്കും പിന്തുണയുമായി എല്ലാ അയൽരാജ്യങ്ങളും രംഗത്തെത്തിയത്.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
നരേന്ദ്രമോദി ആഗോളതലത്തിൽ നടത്തിയ ഇടപെടലിനേയും അയൽരാജ്യങ്ങളെ തുടക്കത്തിൽതന്നെ സഹായിച്ചതും പാകിസ്ഥാൻ പ്രത്യേകം എടുത്തു പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മരുന്ന് , വാക്സിൻ എന്നിവ നൽകി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന സഹായ പ്രവർത്തനങ്ങളെയാണ് എല്ലാവരും പ്രശംസിച്ചത്.
നരേന്ദ്രമോദി മുന്നോട്ട് വെച്ച ആശയങ്ങൾ എല്ലാവരും അംഗീകരിച്ചു. ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രണമില്ലാതെ സുഗമമായി അന്താരാഷ്ട്ര യാത്ര ചെയ്യുന്ന വിസ സംവിധാനം വേണമെന്നാണ് പ്രധാനമന്ത്രി ആദ്യമായി മുന്നോട്ട് വെച്ചത്. ആരോഗ്യപരമായ അടിയന്തിര കാര്യങ്ങൾക്ക് പോകുന്നവരെ വിസ ക്ലിയറൻസ് പെട്ടന്ന് നൽകി യാത്ര ചെയ്യിക്കാൻ രാജ്യങ്ങൾ മുൻകൈ എടുക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മേഖലയിൽ ആരോഗ്യ രംഗത്ത് അടിയന്തിര സാഹചര്യം പരിഗണിച്ച് എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ പോലുള്ള വൈറസുകളും പകർച്ചവ്യാധികളും മേഖലയിൽ വ്യാപിക്കാതിരിക്കാൻ സാങ്കേതിക സൗകര്യങ്ങളടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളും ചേർന്നുള്ള ഒരു സഹകരണം വേണമെന്നും രണ്ടാമത്തെ നിർദ്ദേശമായി നരേന്ദ്രമോദി മുന്നോട്ട് വെച്ചു. കോവിഡിനെതിരെ എല്ലാ രാജ്യങ്ങളും അവരവരുടേതായ അനുഭവങ്ങളും ഗവേഷണങ്ങളും നടത്തുകയാണ്. അവയെ ക്രോഡീകരിച്ച് മേഖലയിലെ ഒരു വിവരം കൈമാറൽ സംവിധാനം നിലവിൽ വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ ,ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാൽദീവ്‌സ്, മൗറീഷ്യസ്, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. പൊതു ആരോഗ്യരംഗത്തെ എല്ലാ വിവരങ്ങളും പരസ്പരം പങ്കുവെച്ച് ആരോഗ്യരംഗം കരുത്തുറ്റതാക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയം എല്ലാ രാജ്യങ്ങളും അംഗീകരിച്ചു.
Post Your Comments