
ന്യൂഡല്‍ഹി : ഇ. ശ്രീധരന്റെ രാഷ്ട്രീയപ്രവേശനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. ഇ. ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ആകേണ്ട കാര്യമില്ലെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തികഞ്ഞ പ്രൊഫഷണലും, ശ്രേഷ്ഠനായ എന്‍ജിനീയറും, ഉദ്യോഗസ്ഥനുമായ ഇ. ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്. അദ്ദേഹത്തെ പോലെയുള്ള കൂടുതല്‍ ആളുകളെ നമ്മുടെ രാഷ്ട്രീയരംഗം ആവശ്യപ്പെടുന്നുണ്ടെന്നും ദേവ്‌റ ട്വിറ്ററില്‍ കുറിച്ചു.
Read Also : കേരളത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രധാനമന്ത്രി; 6000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമാകും
എന്‍ജിനീയറിങ് വൈഭവം കൊണ്ട് രാജ്യത്ത് ഏറ്റവും ശ്രദ്ധേയനും മികച്ച പ്രതിച്ഛായയുമുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. കഴിഞ്ഞ ദിവസമാണ് ഇ ശ്രീധരന്‍ താന്‍ ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ് യാത്ര വേളയില്‍ ഇ. ശ്രീധരന്‍ ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയത്.
Post Your Comments