Latest NewsNewsIndia

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എ.ൽ.ഡി.എഫ് ഒരുപോലെ ചെറുക്കും; എം.വി ഗോവിന്ദൻ

ഭൂരിപക്ഷമായ ഹിന്ദു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണ‌് ന്യൂനപക്ഷ മുസ്ലിം വർഗീയവാദമെന്ന് സി പി എം. ആർഎസ്എസിനെപ്പോലെ വെൽഫെയർ പാർട്ടിയും എസ‌്ഡിപിഐയും മതമൗലികവാദ നിലപാട‌് സ്വീകരിക്കുന്നവരാണ്. വർഗീയത സംബന്ധിച്ച് എൽ.ഡി.എഫിന് എന്നും ഉറച്ച നിലപാടുണ്ട്, ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ ചെറുക്കണമെന്നതാണ് ആ നിലപാടെന്നും സിപിഎം നേതാവ് എം.വി ഗോവിന്ദൻ വ്യക്തമാക്കി.  സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………………

ഭൂരിപക്ഷമായ ഹിന്ദു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണ‌് ന്യൂനപക്ഷ മുസ്ലിം വർഗീയവാദം. ആർഎസ‌്എസിനെപ്പോലെ വെൽഫെയർ പാർടിയും എസ‌്ഡിപിഐയും മതമൗലികവാദനിലപാട‌് സ്വീകരിക്കുന്നവരാണ‌്. വർഗീയശക്തികൾ പരസ്പരം ഏറ്റുമുട്ടിയാൽ അതിൽ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യില്ല. പരസ്പരം ശക്തിപ്പെടുകയാണ‌് ചെയ്യുക. ഇതറിയാവുന്നതുകൊണ്ടാണ‌് വർഗീയവാദികൾ താല്പര്യത്തോടെ പരസ്പരം ഏറ്റുമുട്ടുന്നത‌്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കണമെന്ന മുദ്രാവാക്യം ആർഎസ‌്എസ‌് മുന്നോട്ടുവയ്ക്കുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷവിഭാഗങ്ങളിലെ വിശ്വാസികളെയും അവിശ്വാസികളെയുമെല്ലാം യോജിപ്പിച്ച‌് അവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കുന്ന നിലപാടാണ‌് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുക.

https://www.facebook.com/CPIMKerala/posts/3561609707302206

shortlink

Related Articles

Post Your Comments

Related Articles


Back to top button