കോഴിക്കോട്: ബീച്ച് റോഡില്‍ ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. അരക്കിണര്‍ തസ്ലീനാ മന്‍സിലില്‍ കെ.പി. ഫൈസലിെൻറ മകള്‍ ഫാത്തിമ ഹില്‍മ(19)യാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: അസ്മ. സഹോദരങ്ങള്‍: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 12ന് അരക്കിണര്‍ ജുമുഅത്ത് പള്ളിയില്‍. ഖബറടക്കം ഒരു മണിക്ക് കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ.
Post Your Comments