Latest NewsKeralaNewsIndia

ജസ്നയുടെ തിരോധാനം; കുടുംബത്തിന് പ്രതീക്ഷ, നിർണായക തീരുമാനവുമായി കോടതി

ഏറെ ചർച്ചയായ ജസ്ന ജെയിംസിൻ്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളും സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. സി.ബി.ഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് കേസന്വേഷിക്കുക.

ജസ്നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തർസംസ്ഥാന ഇടപെടലുകൾ നടന്നെന്നും സി.ബി.ഐ വ്യക്തമാക്കി. സമാനമായ അഭിപ്രായമാണ് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയും പങ്കുവെച്ചത്. ജസ്നയുടെ തിരോധാനത്തോട് കേരള സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്ന അലംഭാവപൂർണ്ണമായ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.

Also Read:ബിജെപി പ്രവർത്തിക്കുന്നത് പാർട്ടിയ്ക്ക് വേണ്ടിയല്ല, നാടിനു വേണ്ടി ; മെട്രോമാൻ ഇ. ശ്രീധരൻ

കാഞ്ഞിരപ്പള്ളിയിൽ നിന്നും 2018 മാര്‍ച്ച്‌ 28നാണ് ജസ്നയെ കാണാതാകുന്നത്. സംഭവത്തിൽ കാര്യമായ റിസൾട്ട് ഉണ്ടാകാതിരുന്നതോടെ ജസ്നയെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതാവ് കത്തയച്ചിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്നുമായിരുന്നു പിതാവ് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button