ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 വിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ നായകായ ചിത്രം തിയേറ്ററിൽ നിന്നും കാണാൻ കഴിയാതെ പോയതിന്റെ ഒരു നിരാശ മാത്രമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന് പറയുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യം 3യും ജീത്തു ജോസഫിന്റെ മനസിലുണ്ടെന്ന് മനോരമന്യൂസ് ഡോട് കോമിനോടാണ് ആന്റണി തുറന്നു പറഞ്ഞത്.
”ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായതാണ്. അതുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലാല്‍ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. ദൃശ്യം 2വിന് എല്ലാം ഭാഷയിലും റീമേക്ക് ഒരുക്കും. തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ട്”- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ആദ്യ ഭാഗത്തേക്കാള്‍ മികച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. അത്യുഗ്രന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തും എന്നാണ് നിരൂപകരും അഭിപ്രായപ്പെടുന്നത്. ഏതായാലും ദൃശ്യം 3 എന്ന വമ്പൻ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Post Your Comments