Latest NewsKerala

കൊവിഡ് മരണം നാലായിരം കടന്നത് ആരുമറിഞ്ഞില്ല; വീരകഥകൾ ചർച്ചയാക്കിയവർ ഇത് മനഃപൂർവ്വം മറക്കുന്നു

മരണം തുടര്‍ക്കഥയാകുമ്പോഴും പഴയ ജാഗ്രതയോ സുക്ഷ്മതയോ ജനങ്ങളും സ്വീകരിക്കുന്നില്ല.

തിരുവനന്തപുരം: ഇന്ന് കൊവിഡ്  മൂലം സ്ഥിരീകരിച്ചത് 15 മരണങ്ങള്‍. ഇതോടെ കൊവിഡ് മൂലമുണ്ടായ കേരളത്തിലെ മരണനിരക്ക് 4061 ആയി ഉയര്‍ന്നു. അപ്പോഴും മലയാളികള്‍ക്ക് ആശങ്കകളേയില്ല. മരണം തുടര്‍ക്കഥയാകുമ്പോഴും പഴയ ജാഗ്രതയോ സുക്ഷ്മതയോ ജനങ്ങളും സ്വീകരിക്കുന്നില്ല.

ബസിലും ട്രെയിനിലും പൊതു നിരത്തിലും ആശുപത്രികളിലും എവിടെയും സാമൂഹിക അകലമെന്നതും പഴങ്കഥയായി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുകയും ചെയ്യും. ഇപ്പോഴും കേരളത്തില്‍ മരണനിരക്ക് പിടിച്ചു നിര്‍ത്താനായി എന്നതാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം.

read also: ആകെ മരണം 4061; ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

നാഴികക്കു നാല്‍പ്പതുവട്ടം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button