Latest NewsKeralaNews

വെള്ളക്കരം വീണ്ടും കൂട്ടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം വീണ്ടും കൂട്ടി സർക്കാർ. അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനമാണ് കൂട്ടിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also : ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് 

വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു . ജലവിതരണത്തിനായി ചിലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തിൽ വെള്ളക്കരം കൂട്ടണമെന്നായിരുന്നു പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ ശുപാർശ.

ഒരു മാസം മുൻപായിരുന്നു കമ്മിറ്റി സർക്കാരിന് ശുപാർശ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന നിരക്കിൽ നിന്നും അഞ്ചു ശതമാനം കൂട്ടി സർക്കാർ ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button