Latest NewsKeralaNews

പരാതി പറയാന്‍ വരുന്നവരെ ഇനി പൊലീസുകാര്‍ സ്വീകരിയ്ക്കുന്നത് ചായയും ബിസ്‌ക്കറ്റും നല്‍കി

ഇനി ആര്‍ക്കെങ്കിലും തണുത്ത വെള്ളം വേണമെങ്കില്‍ ഫ്രിഡ്ജും ഇവിടെയുണ്ട്

കൊച്ചി : പരാതി പറയാന്‍ വരുന്നവരെ ഇനി പൊലീസുകാര്‍ സ്വീകരിയ്ക്കുന്നത് ചായയും ബിസ്‌ക്കറ്റും നല്‍കി. കൊച്ചി കളമശേരി പൊലീസ് സ്റ്റേഷനിലാണ് പരാതി പറയാന്‍ വരുന്നവര്‍ക്കായി ഇങ്ങനെയൊരു സൗകര്യം ഒരുക്കിയിരിയ്ക്കുന്നത്. കളമശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി.എസ് രഘുവാണ് പുതിയ ആശയത്തിന് തുടക്കമിട്ടത്.

പൊലീസ് ജനങ്ങളുടെ സുഹൃത്തായി മാറണമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സ്റ്റേഷനില്‍ ഈ സൗകര്യങ്ങള്‍ ഒരുക്കിയത്. സ്വന്തം പോക്കറ്റിലെ പണവും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണ് സ്റ്റേഷനില്‍ എത്തുന്ന പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നല്ല ചൂട് ചായയും ബിസ്‌ക്കറ്റും നല്‍കാന്‍ സംവിധാനമൊരുക്കിയത്.

ഇനി ആര്‍ക്കെങ്കിലും തണുത്ത വെള്ളം വേണമെങ്കില്‍ ഫ്രിഡ്ജും ഇവിടെയുണ്ട്. ശുദ്ധമായ വെള്ളം കിട്ടാന്‍ ആര്‍.ഒ ട്രീറ്റ്‌മെന്റ് സംവിധാനവും ഇവിടെയുണ്ട്. കൊവിഡ് കാലത്ത് തെരുവില്‍ അലയുന്നവര്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്‍കി മാതൃകയായവരാണ് കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button