ന്യൂഡല്‍ഹി: ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സംഭാഷണം. ഡല്‍ഹി- മസ്ക്കറ്റ് നയതന്ത്ര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
Read Also: ഗൂഗിളിന് 9.4 കോടി രൂപയുടെ പിഴ ചുമത്തി ഫ്രാന്‍സ്
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി നിന്ന് പോരാടാനും ചര്‍ച്ചയില്‍ ധാരണയായി. വിവിധ മേഖലകളില്‍ ഒമാനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്സിന് ഒമാന്‍ നല്‍കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഒമാന്‍ സുല്‍ത്താന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഇന്ത്യ ഒമാന്‍ വാക്സിന് കൈമാറിയത്. ഒമാന്‍ സുല്‍ത്താനും ജനങ്ങള്‍ക്കും ക്ഷേമവും പുരോഗതിയും ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.
Post Your Comments