KeralaLatest NewsNews

കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വരണം; മെട്രോമാൻ ബിജെപിയിലേക്ക്

കോഴിക്കോട് : മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ നയിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും. കൂടുതൽ പേർ വരുംദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read Also :  ‘പൂക്കളെയും പുഴകളെയും സ്നേഹിച്ചിരുന്ന ദിഷ മാനവരിൽ മഹോന്നതിയായിരുന്നു’; ദിഷയെ വെളുപ്പിക്കുന്നവർക്കെതിരെ പരിഹാസ കുറിപ്പ്

അതേസമയം കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി വരണമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. ഒമ്പത് വർഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയിൽ ചേരുന്നത്. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button