Latest NewsIndiaNews

യുവാവിന്റെ അവിഹിതം, ആഴ്ചയില്‍ മൂന്ന് ദിവസം ഭാര്യയ്‌ക്കൊപ്പവും, മൂന്ന് ദിവസവും കാമുകിയ്‌ക്കൊപ്പവും ശയിക്കാം

ഒരു ദിവസം യുവാവിന് ഓഫ് : തര്‍ക്കത്തിന് പൊലീസ് പരിഹാരം കണ്ടത് ഇങ്ങനെ

റാഞ്ചി: അവിഹിത തര്‍ക്കത്തില്‍ പൊലീസിന്റെ വിചിത്ര പരിഹാരം. അവിഹിതം ആരോപിച്ചുള്ള കേസിലാണ് ജാര്‍ഖണ്ഡ് പൊലീസിന്റെ നടപടി. കേസില്‍ ആരോപിതനായ യുവാവിനോട് ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്ക്കൊപ്പവും മൂന്നു ദിവസം കാമുകിയ്‌ക്കൊപ്പവും കഴിയാനാണ് പൊലീസ് നിര്‍ദേശിച്ചത്. ഒരു ദിവസം യുവാവിന് ഓഫും എടുക്കാമെന്നും പൊലീസിന്റെ കരാറില്‍ പറയുന്നു. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച്
കരാറില്‍  ഒപ്പുവയ്ക്കുകയും ചെയ്തു.

Read Also : കെ. സുധാരകന്‍ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു

റാഞ്ചിയിലെ കോകാര്‍ തിരില്‍ റോഡില്‍ താമസിക്കുന്ന രാജേഷ്
മഹാതോയെ  കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹിതനായ രാജേഷ് അക്കാര്യം മറച്ചുവെച്ച്‌ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പ്രണയം മൂത്തപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിയ്‌ക്കൊപ്പം പോകുകയും ചെയ്തു.

തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് മഹാതോയെ കണ്ടെത്തി. ഇതിനിടെ മഹാതോയും കാമുകിയും വിവാഹിതരായിരുന്നു

സ്റ്റേഷനില്‍  വെച്ച്‌ ഭാര്യയും കാമുകിയും തമ്മില്‍ നടന്ന തര്‍ക്കത്തിനിടെയാണ് പൊലീസ് വിചിത്രമായ പരിഹാര നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ദിവസം ഭാര്യയ്ക്കൊപ്പം കഴിയണം, മൂന്നു ദിവസം കാമുകിയ്‌ക്കൊപ്പവും. ഒരു ദിവസം മഹാതോയ്ക്ക് ഓഫ് എടുക്കാം. എന്തായാലും മഹാതോയും ഭാര്യയും കാമുകിയും പൊലീസ് നിര്‍ദേശം അംഗീകരിച്ചു. ഇക്കാര്യം കരാറാക്കി ഒപ്പുവയ്ക്കുകയും ചെയ്തു.

എന്നാല്‍ സംഭവത്തിന് അവസാനമാണ് വന്‍ ട്വിസ്റ്റ് ഉണ്ടായത്. വിവാഹ വാഗ്ദാനം
നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കാമുകി മഹാതോയ്‌ക്കെതിരെ
ദിവസങ്ങള്‍ക്കകം പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button