നെയ്യാറ്റിന്‍കര : വൈദ്യുതിബന്ധം വിഛേദിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുങ്കടവിള തോട്ടവാരം അനുജിത്ത് ഭവനില്‍ സനല്‍ കുമാറാണ് (39) സ്വയം തീ കൊളുത്തി മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും മത്സരിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് വീട്ടിലെ വൈദ്യുതി വിഛേദിച്ചെന്നാരോപിച്ചാണ് സനല്‍ കുമാര്‍ ആത്മഹത്യ ചെയ്തത്.
നാല് മാസത്തെ വൈദ്യുതി ബില്ലായ 1496 രൂപയാണ് സനല്‍ കുമാറിനും കുടുംബത്തിനും കുടിശികയായി ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സനല്‍ കുമാര്‍ തീ കൊളുത്തിയത്. ഇന്നലെ രാവിലെയാണ് മരിച്ചത്. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടാണ് കെഎസ്ഇബി അധികൃതര്‍ വൈദ്യുതി വിഛേദിച്ചതെന്നു മരിക്കുന്നതിനു തൊട്ടു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയ മൊഴിയില്‍ സനല്‍ കുമാര്‍ പറയുന്നുണ്ട്.
പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പെരുങ്കടവിള വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി സനല്‍ കുമാര്‍ മത്സരിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന്‍ സമുദായ വോട്ടുകള്‍ ഭിന്നിക്കുമെന്നു പറഞ്ഞ് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെന്നും സനല്‍ കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരുടെയും ഇടപെടലില്ലെന്നും കുടിശിക വരുമ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നത്.
Post Your Comments