രാഹുൽ ഗാന്ധിയുടെ പോണ്ടിച്ചേരിയിലെ മീറ്റിങ്ങിൽ നടന്ന സംഭവങ്ങളെല്ലാം ട്രോളന്മാർക്ക് ചാകരയാകുകയാണ്. തമിഴിൽ കോൺഗ്രസ് സർക്കാരിനെ നാട്ടുകാരിയായ ഒരു സ്ത്രീ കുറ്റം പറഞ്ഞത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കൊടുത്ത മുഖ്യമന്ത്രി വരെ രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചു.
പ്രായമായ ആ സ്ത്രീ പറഞ്ഞത് ഇങ്ങനെ : “ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ആരും സഹായിക്കാൻ ഇല്ലായിരുന്നു.നിങ്ങളുടെ കോൺഗ്രസ് മുഖ്യമന്ത്രി ഒന്നും ചെയ്തില്ല, ഞങ്ങളെ വന്നു കണ്ടുപോലുമില്ല”.
രാഹുൽ ഗാന്ധി : ‘ എന്താണ് അവര് പറഞ്ഞത് ‘?
പോണ്ടിച്ചേരി മുഖ്യമന്ത്രി വേലു നാരായണ സ്വാമി : “ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ഞാൻ അവരുടെ പ്രദേശത്ത് നേരിട്ട് ചെന്നെന്നും വേണ്ട സഹായം ചെയ്തു എന്നുമാണ് അവർ പറഞ്ഞത് “
രാഹുലിന് തമിഴും അവിടെ ഇരിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഇംഗ്ലീഷും അറിയില്ല. ഇങ്ങനെയാണ് കോൺഗ്രസ് ഭരണത്തിൽ നടക്കുന്ന അഴിമതികൾ പരസ്പരം അറിയാതെ പോകുന്നതെന്നാണ് ട്രോളന്മാർ പറയുന്നത്. നേരത്ത ഫിഷറീസ് വകുപ്പ് ഉണ്ടാക്കണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ട്രോളുകളുടെ പ്രവാഹമാണ്. വീഡിയോ കാണാം:
Post Your Comments