Latest NewsKeralaNews

കെ. സുധാരകന്‍ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു

കൈകാര്യം ചെയ്യേണ്ട കാലം കഴിഞ്ഞു : കെ.കെ.രാഗേഷ്

കണ്ണൂര്‍: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപിയെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരനെ പേപ്പട്ടിയെന്ന് രാഗേഷ് വിശേഷിപ്പിച്ചത്. കെ. സുധാരകന്‍ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞുവെന്നും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിന് ആപത്താണെന്നും രാഗേഷ് കുറിപ്പില്‍ പറയുന്നു.

read also : ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നെറികേട് കാണിച്ചു, അതിന്റെ ഫലം അവര്‍ അനുഭവിയ്ക്കാതെ പോകില്ല : ഇ.ശ്രീധരന്‍

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം . കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍തോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്.

കെ കെ രാഗേഷ് എം പി

shortlink

Related Articles

Post Your Comments

Related Articles


Back to top button