Latest NewsIndiaNews

ജമ്മുകശ്മീരില്‍ വന്‍ ആയുധവേട്ട

 

ജമ്മു : ജമ്മു കശ്മീരില്‍ വന്‍ ആയുധവേട്ട. ജമ്മു മേഖലയിലുള്ള റിയാസി ജില്ലയിലെ പിര്‍ പഞ്ചല്‍ നിരകളില്‍ നിന്നാണ് ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയത്.

Read Also : ലഡാക്ക് അതിർത്തിയിൽ കെ -9 വജ്ര പീരങ്കികൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയില്‍ പരിശോധന നടത്തിയത്. എ കെ 47, എസ്എല്‍ആര്‍ റൈഫിള്‍, 303 ബോള്‍ട്ട് റൈഫിള്‍, പിസ്റ്റളുകള്‍, മാഗസിനുകള്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റ് എന്നിങ്ങനെയുള്ള മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button