മസ്‌കത്ത്: ഒമാനില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 332 പേര്‍ കൂടി രോഗമുക്തരായി.
ഇതുവരെ 1,38,494 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,30,084പേരും രോഗമുക്തരായിട്ടുണ്ട്. 1549 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഇവരുള്‍പ്പെടെ 155 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 56 പേരുടെ നില ഗുരുതരമാണ്.
Post Your Comments