അബുദാബി : അബുദാബിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരിയ്ക്കാന്‍ അനുവദിക്കുന്നത് നിയമ ലംഘനമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടികൂടും. പിന്നീട് വാഹനം തിരികെ കിട്ടുന്നതിന് 5000 ദിര്‍ഹവും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റത്തിന് 400 ദിര്‍ഹവും പിഴ നല്‍കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അബുദാബിയില്‍ നടപ്പാക്കിയ പുതിയ ട്രാഫിക് നിയമങ്ങളുടെ ഭാഗമായാണിത്. പിഴ അടയ്ക്കുന്നതു വരെ വാഹനം വിട്ടു നല്‍കില്ല. മൂന്ന് മാസത്തിനകം പിഴ അടയ്ക്കാത്ത ഉടമകളുടെ വാഹനം ലേലം ചെയ്യും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍ സീറ്റുകളില്‍ ഇരിയ്ക്കുകയും സീറ്റ് ബെല്‍റ്റ് ധരിയ്ക്കുകയും വേണമെന്നും പോലീസ് അറിയിച്ചു.
Post Your Comments