ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നവർ ഫെബ്രുവരി 22 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി.
ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേയ്ക്ക് എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സത്യവാങ് മൂലം നല്‍കണം. ഇതു കൂടാതെ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കുറിനുള്ളിലാണ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇന്‍ സമയത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറന്‍റീനില്‍ കഴിയാമെന്ന സത്യവാങ് മൂലവും യാത്രയ്‌ക്ക് മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരണങ്ങളുംസമര്‍പ്പികണം.
Post Your Comments